o

കടയ്ക്കാവൂർ: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണ സഭയുടെ വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക്കര യൂണിറ്റ് രൂപീകരിച്ചു. കായിക്കര ആശാൻ സ്മാരകത്തിൽ നടന്ന ചടങ്ങ് ശിവഗിരി സത്യാനന്ദസരസ്വതി സ്വാമി ഉദ്ഘാടനം ചെയ്തു. ജി.ഡി.പി.എസ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എ. ലാൽസലാം മുഖ്യപ്രഭാഷണം നടത്തി. കോഹിനൂർ, വെട്ടൂർ ആർ. ശശി എന്നിവർ സംസാരിച്ചു. മണ്ഡലം രക്ഷാധികാരി രവീന്ദ്രൻ സ്വാഗതവും സരള നന്ദിയും പറഞ്ഞു. ലാലി പ്രസിഡന്റും ജയ സെക്രട്ടറിയും സുലജകുമാരി, ബേബി ഗിരിജ എന്നിവർ കമ്മിറ്റി അംഗങ്ങളുമായി ഭരണ സമിതി രൂപീകരിച്ചു.