കടയ്ക്കാവൂർ : തമിഴ്നാട് ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റി മലയാള പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 150ാം ജന്മവാർഷികം 12ന് ആഘോഷിക്കും. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ : ടി.ടി. രംഗനാഥൻ അദ്ധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ : എം തിരുമലൈ, തമിഴ് ഡിപ്പാർട്ട്മെന്റ് അദ്ധ്യക്ഷൻ ഡോ. ഒ. മുത്തയ്യ എന്നിവർ ആശാൻ കവിതകളെപറ്റി സംസാരിക്കും. സ്കൂൾ ഒഫ് തമിഴ്, ഇന്ത്യൻ ലാംഗ്വേജസ് ആൻഡ് റൂറൽ ആർട്സ് വിഭാഗം ഡീൻ ഡോ :പി.ആനന്ദകുമാർ തമിഴിലേക്ക് വിവർത്തനം ചെയ്ത ആശാന്റെ വീണപൂവ് പ്രകാശനം ചെയ്യും. ഡോ . പി. ആനന്ദ്കുമാർ സ്വാഗതവും ഡോ :എസ്. ഷാജി നന്ദിയും പറയും.