road

വെമ്പായം: വെമ്പായം ജംഗ്ഷനിൽ അശാസ്ത്രീയ ഓട നിർമാണം നാട്ടുകാർ തടഞ്ഞു. സംസ്ഥാന പാതയിൽ വെമ്പായം ജംഗ്ഷനിൽ ഉണ്ടായിരുന്ന വെള്ളകെട്ട് പരിഹരിക്കാൻ പി.ഡബ്ല്യു.ഡി ചെയ്യുന്ന ഓട നിർമ്മാണം ആശാസ്ത്രീയവും ഭാവിയിൽ വെമ്പായം -തിരുവനന്തപുരം റോഡിൽ ഗുരുതരമായ ട്രാഫിക് ബ്ലോക്കിനു കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. ഓടയുടെ പണി പുരോഗമിക്കും തോറും റോഡിന്റെ വീതി കുറയുന്ന രീതിയിലുള്ള നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഇത് പുറംപോക്കിൽ ഇരിക്കുന്ന കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും ഇവർ പറയുന്നു. മന്ത്രി ജി.ആർ. അനിലിന്റെ ഇടപെടലിൽ മന്ത്രി മുഹമ്മദ് റിയാസ് കന്യാകുളങ്ങര മുതൽ വെമ്പായം വരെയുള്ള വെള്ളക്കെട്ട് ഒഴുവാക്കുന്നതിനു വേണ്ടി 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.