യോ​ഗി​ ​ബാ​ബു​ ​വീ​ണ്ടും​ ​ഷാ​രൂ​ഖ് ​ചി​ത്ര​ത്തിൽ
സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​പ്രി​യ​ ​മ​ണി,​സാ​നി​യ​ ​മ​ൽ​ഹോ​ത്ര

nayana

ഷാ​രൂ​ഖ് ​ഖാ​നെ​ ​നാ​യ​ക​നാ​ക്കി​ ​അ​റ്റ്ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ന​യ​ൻ​താ​ര​ ​ത​ന്നെ​ ​നാ​യി​ക.​ ​സാ​മ​ന്ത​ ​ആ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​ ​എ​ന്ന് ​ആ​ദ്യം​ ​വാർ​ത്ത​ക​ൾ​ ​വ​ന്നി​രു​ന്നു.​ ​ഡേ​റ്റ് ​ക്ളാ​ഷി​നെ​ ​തു​ട​ർ​ന്ന് ​ന​യ​ൻ​താ​ര​യ്ക്ക് ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​വാ​ർ​ത്ത​ക​ൾ​ ​വ​ന്നു.​ ​എ​ന്നാ​ൽ​ ​മും​ബെയ് ​യി​ലെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ന​യ​ൻ​താ​ര​ ​ജോ​യി​ൻ​ ​ചെ​യ്തു.​ ​സം​വി​ധാ​യ​ക​ൻ​ ​അ​റ്റ്ലി​യു​ടെ​യും​ ​ന​യ​ൻ​താ​ര​യു​ടെ​യും​ ​ബോ​ളി​വു​ഡ് ​പ്ര​വേ​ശ​നം​ ​കൂ​ടി​യാ​ണ്.​ ​ഇ​നി​യും​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​ഷെ​ഡ്യൂ​ൾ​ ​കഴിഞ്ഞ സെ​പ്തം​ബ​റി​ലാ​യി​രു​ന്നു.​ ​
ഇ​ര​ട്ട​ ​വേ​ഷ​ത്തി​ൽ​ ​അ​ച്ഛ​നും​ ​മ​ക​നു​മാ​യാ​ണ് ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​യു​ടെ​ ​വേ​ഷ​മാ​ണ് ​ന​യ​ൻ​താ​ര​യ്ക്ക് .​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​പ്രി​യ​ മ​ണി​ ​എ​ത്തു​ന്നു​ണ്ട്.​ ​യോ​ഗി​ ​ബാ​ബു,​ ​സാനിയ ​ ​മ​ൽ​ഹോ​ത്ര,​ ​സു​നി​ൽ​ ​ഗ്രോ​വ​ർ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ചെന്നൈ എക്സ്പ്രസിനുശേഷം തമിഴ് താരം യോഗി ബാബു ഷാരുഖ് ഖാൻ ചിത്രത്തിന്റെ ഭാഗമാകുന്നു .ജി.​കെ.​ ​വി​ഷ്ണു​വാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.​ ​അ​റ്റ്ലി​യു​ടെ​ ​മെ​ർ​സ​ൽ,​ ​ബി​ഗി​ൽ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ഛാ​യാ​ഗ്രാ​ഹ​ക​നാ​ണ് ​വി​ഷ്ണു.​
അ​തേ​സ​മ​യം​ 2018​ ​ക്രി​സ്മ​സി​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തി​യ​ ​സീ​റോ​യ്ക്കു​ശേ​ഷം​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​അ​വ​ധി​ ​എ​ടു​ത്ത​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​
സി​ദ്ധാ​ർ​ത്ഥ് ​ആ​ന​ന്ദി​ന്റെ​ ​പ​ത്താ​ൻ​ ​ആ​ണ് ​ഷാ​രൂ​ഖ് ​ഖാ​ന് ​പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ ​മ​റ്റൊ​രു​ ​ചി​ത്രം.​ ​
ദീ​പി​ക​ ​പ​ദു​കോ​ൺ​ ​നാ​യി​ക​യാ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ജോ​ൺ​ ​എ​ബ്ര​ഹാ​മും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തു​ന്നു​ണ്ട്.വി​ജ​യ് ​സേ​തു​പ​തി,​ ​സാ​മ​ന്ത​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​കാ​ത്തു​ ​വാ​ക്ക​ലെ​ ​ര​ണ്ട് ​കാ​ത​ൽ​ ​ആ​ണ് ​ത​മി​ഴി​ൽ​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ന​യ​ൻ​താ​ര​ ​ചി​ത്രം.​ ​ത്രി​കോ​ണ​ ​പ്ര​ണ​യ​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്രം​ ​വി​ഘ്നേ​ഷ് ​ശി​വ​നാ​ണ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​