നെടുമങ്ങാട്: കരകുളം പഞ്ചായത്തിൽ നെടുമൺ വാർഡിൽ സ്ഥിതിചെയ്യുന്ന മാഞ്ഞാകോട് കുളം നവികരിക്കുന്നതിന് 1.43 കോടിരുപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 50 സെന്റിൽ വ്യാപിച്ചുകിടക്കുന്ന ഈ കുളത്തിൽ നിന്നാണ് കൃഷിക്കും കാർഷികേതര ആവശ്യങ്ങൾക്കും വെള്ളം എടുത്തിരുന്നത്. കുളത്തിന് സംരക്ഷണഭിത്തിയോ കൈവരികളോ ഇല്ലാത്തത് പ്രദേശത്ത് അപകടാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. പഞ്ചായത്തധികൃതരുടെയും മരുതൂർ ഈശ്വരൻ തമ്പി നഗർ റസിഡന്റ്സ് അസോസിയേഷനും നൽകിയ നിവേദനത്തെത്തുടർന്നാണ് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ജി.ആർ.അനിൽ ഇടപെട്ടത്.