
തിരുവനന്തപുരം:ബാലസാഹിതീ പ്രകാശൻ ഏർപ്പെടുത്തിയ ഈ വർഷത്തെ കുഞ്ഞുണ്ണി പുരസ്‌കാരം മജീഷ്യൻ ഡോ. ഗോപിനാഥ് മുതുകാടിന്. ബാലഗോകുലത്തിന്റെ പ്രഥമരക്ഷാധികാരിയും മാതൃഭാഷാഉപാസകനുമായ കുഞ്ഞുണ്ണി മാഷിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. കുട്ടികളുടെ മികച്ച മോട്ടിവേറ്റർ, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അഭയവും ആശ്രയവുമായി നിൽക്കുന്ന ശ്രേഷ്ഠ കലാകാരൻ എന്നീ നിലകളിലാണ് മുതുകാടിനെ തിരഞ്ഞെടുത്തത്. 25000 രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനമായ മേയ് 10ന് തിരുവനന്തപുരത്ത് നൽകും.