
നെയ്യാറ്റിൻകര: കൂട്ടപ്പന ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്ര ഉപദേശക സമിതിയുടെയും സ്വാമി വിവേകാനന്ദസമിതിയുടെയും നെയ്യാറ്റിൻകര പൗരാവലിയുടെയും നേതൃത്വത്തിൽ ആശുപത്രി ജംഗ്ഷനിൽ സ്വീകരണം നൽകി. സാംസ്കാരിക സമ്മേളനവും വിവിധ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങും ചെങ്കൽ ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദ സേവാസമിതി പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, യുവകവി മണികണ്ഠൻ മണലൂർ, ഡോ. നാരായണൻ റാവു, മികച്ച കർഷകനായ ആർ. രാജേന്ദ്രൻ എന്നിവരെ ആദരിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ബിജു അറപ്പുര, സെക്രട്ടറി ജി. എസ്. രാജീവ്, ജോയിന്റ് കൺവീനർ സി. ജി. ഗിരീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.