നെയ്യാറ്റിൻകര: പാലയ്ക്കാപറമ്പ് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വാർഷിക കാവടി ഉത്സവം ആരംഭിച്ചു. 18ന് സമാപിക്കും. ഇന്ന് രാവിലെ 9.30ന് രാമായണപാരായണം, വൈകിട്ട് 5.30ന് ആത്മീയപ്രഭാഷണം, രാത്രി 7ന് ശ്രീരാമ നവമി പൂജ, 7.30ന് കരാക്കേ ഗാനമേള. 11ന് രാവിലെ 9.30ന് നാഗരൂട്ട്, രാത്രി 7.30ന് ഭക്തിഗാനസുധ. 12ന് രാവിലെ 9.30ന് സ്‌കന്ദപുരാണ പാരായണം. 13ന് രാവിലെ 9.30ന് നാരായണീയ പാരായണം, വൈകിട്ട് 4.30ന് വിദ്യാരാജഗോപാലപൂജ, രാത്രി 7.30ന് കരാക്കേ ഗാനമേള. 14ന് രാത്രി 7.30ന് ഭക്തിഗാനസുധ. 15ന് പുലർച്ചെ 5ന് വിഷുക്കണി ദർശനം, വൈകിട്ട് 4.30ന് പാലയ്ക്കാപറമ്പ് ക്ഷേത്ര മാതൃസമൃതിയുടെ നേതൃത്വത്തിൽ ഐശ്വര്യപൂജ. 16ന് രാത്രി 7ന് ഹനുമ യന്തിപൂജ, 7.30ന് ചിത്രാപൗർണമി പൂജ. 17ന് വൈകിട്ട് 5.30ന് ആത്മീയപ്രഭാഷണം, രാത്രി 7.30ന് ഭക്തിഗാനസുധ. സമാപന ദിവസമായ 18ന് രാവിലെ 10ന് കാവടി അഭിഷേകം 11ന് അന്ന പ്രസാദ വിതരണം എന്നിവ നടക്കും.