
തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി മാത്രമേ നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാവൂവെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അടിയന്തരമായി പ്രധാനമന്ത്രിയെ കണ്ട് ജനങ്ങളുടെ പ്രതിസന്ധിയും സംസ്ഥാനത്തിന്റെ ആശങ്കയും ബോദ്ധ്യപ്പെടുത്തണം. ആവശ്യമെങ്കിൽ സർവകക്ഷിസംഘത്തെ ഡൽഹിയിലേക്ക് അയയ്ക്കണം. അമ്പൂരി, പേപ്പാറ, കള്ളിക്കാട്, വിതുര, കുറ്റിച്ചൽ പ്രദേശങ്ങളിലെ സാധാരണ ജനങ്ങൾ ആശങ്കയിലാണെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.