വടശേരിക്കോണം : ശ്രീനാരായണപുരം ശ്രീ ദുർഗാഭഗവതി ക്ഷേത്രത്തിലെ അനിഴം തിരുനാൾ ഉത്സവം 18, 19 തീയതികളിൽ നടക്കും. രണ്ട് ദിവസങ്ങളിലും രാവിലെ 5 മുതൽ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും.

18ന് രാവിലെ 6ന് കൊടിയേറ്റ്. രാത്രി 7ന് ഭഗവതിസേവ, 8ന് ശ്രീനാരായണപുരം ഗവ. യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ നൃത്തസംഗീത സന്ധ്യ അവതരിപ്പിക്കും. 19ന് രാവിലെ ഏഴിന് മഹാഗണപതിഹോമം, 8.30ന് സമൂഹ പൊങ്കാല, 11ന് കലശപൂജ, 12ന് അന്നദാനം, രാത്രി ഏഴിന് താലപ്പൊലിയും ചമയവിളക്കും, 7.30ന് ദീപാരാധന, 8ന് ബ്രഹ്മരക്ഷസ് പൂജ, 8.30ന് പൂപ്പട എന്നിവയുണ്ടാകും. 9ന് തിരുവനന്തപുരം തനിമ നാടൻപാട്ടും ദൃശ്യാവിഷ്കാരവും അവതരിപ്പിക്കും.