ചേരപ്പള്ളി : പൊട്ടൻചിറ മുതുവിളാകത്ത്കുഴി കൊച്ചുമല്ലൻ തമ്പുരാൻ ക്ഷേത്രത്തിലെ നാലാം പ്രതിഷ്ഠാവാർഷികവും മേടചോതി കൊടുതി ഉത്സവവും 17 മുതൽ 19 വരെ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് വി.കെ.അരുണും സെക്രട്ടറി എ.വി. അഭിലാഷും അറിയിച്ചു.ദിവസവും രാവിലെ 5ന് നിർമ്മാല്യ ദർശനത്തിനുശേഷം അഭിഷേകം, മലർനിവേദ്യം, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് തമ്പുരാൻ പൂജ, ദേവീപൂജ എന്നിവ ഉണ്ടാകും.17ന് രാവിലെ പ്രഭാതഭക്ഷണം, 8.30ന് മൃത്യുഞ്ജയഹോമം, കലശാഭിഷേകം, നവകം, പഞ്ചഗവ്യം, 5.30ന് ഭഗവതിസേവ, വിശേഷാൽ ദീപാരാധന. 18ന് രാവിലെ 8.30ന് മൃത്യുഞ്ജയഹോമം, ഭഗവതിസേവ, വിശേഷാൽ ദീപാരാധന, തേരുവിളക്ക് എഴുന്നള്ളത്ത്, 9ന് ചാറ്റ്പാട്ട്. 19ന് രാവിലെ 10ന് നേർച്ച പൊങ്കാല, 10.30ന് നാഗരൂട്ട്, 11.45ന് നിവേദ്യം, 12ന് കൊടുതി, ഗുരുസി, 12.30ന് ലേലം, ക്ഷേത്രതന്ത്രി പന്തളം വേണുഗോപാലൻ പോറ്റിയും മേൽശാന്തി ആര്യനാട് കുട്ടൻശാന്തിയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.