
തിരുവനന്തപുരം: മികച്ച രീതിയിൽ പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കിയതിന് കെ.എസ്.ഇ.ബിക്ക് പ്രമുഖ അന്താരാഷ്ട്ര സോളാർ മാസികയായ ഇ.ക്യു ഇന്റർനാഷണൽ മാഗസിൻ ഏർപ്പെടുത്തിയ "റൂഫ് ടോപ്പ് സോളാർ എനേബ്‌ളർ ഒഫ് ദി ഇയർ" പുരസ്കാരം ലഭിച്ചു. 13ന് ഡൽഹിയിൽ നടക്കുന്ന ഏകദിന പി.വി ഇൻവെസ്റ്റ് ടെക് ഇന്ത്യ കോൺഫറൻസിൽ കെ.എസ്.ഇ.ബിക്ക് വേണ്ടി റീസ് ഡയറക്ടർ ആർ. സുകു അവാർഡ് ഏറ്റുവാങ്ങും.
2022 മാർച്ച് അവസാന വാരം സംസ്ഥാനത്തെ പുരപ്പുറ സോളാർ പദ്ധതിയുടെ സ്ഥാപിതശേഷി 228 മെഗാവാട്ടും ആകെ സോളാർ സ്ഥാപിതശേഷി 500 മെഗാവാട്ടും കടന്നതാണ് അവാർഡിന് അർഹമാക്കിയത്.