kollayil-panchayatth

പാറശാല: കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'വിത്ത് മുതൽ വിപണി ' വരെ എന്ന പദ്ധതിയുടെ ആദ്യഘട്ട പച്ചക്കറി വിളവെടുപ്പ് കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത്കുമാർ പച്ചക്കറികൾ കൈമാറി ഉദ്ഘാടനം ചെയ്തു. കർഷകൻ സുന്ദരേശന്റെ കൃഷിഭൂമിയിൽ നടന്ന ചടങ്ങിൽ വിളവെടുത്ത പച്ചക്കറികൾ വിപണന കേന്ദ്രമായ കാർഷിക കർമ്മസേനക്ക് നൽകി. കർമ്മസേന ഭാരവാഹികളായ എ. വിജയൻ, ശ്രീകുമാരൻ നായർ, വാർഡ് മെമ്പർ ജി.ബൈജു, കൃഷി ഓഫീസർ ഷീൻജോൺസ് എന്നിവർ പങ്കെടുത്തു.