
കാട്ടാക്കട:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാട്ടാക്കട ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡന്റ് എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ഐ .ബി.സതീഷ്.എം.എൽ.എ.മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി എ.നജീബ്,ജില്ലാ ജോയിന്റ് സെക്രട്ടറി പ്രസാദ് രാജേന്ദ്രൻ,ജില്ലാ കമ്മിറ്റിയംഗം ടി.എസ്.അജി,ഉപജില്ലാ സെക്രട്ടറി എൻ.ശ്രീകുമാർ,വൈസ് പ്രസിഡന്റ് എസ്.ജെ. സൂര്യ എന്നിവർ സംസാരിച്ചു.സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് എം.എൽ.എ സ്നേഹോപഹാരം വിതരണം ചെയ്തു.