
കുറ്റിച്ചൽ: മലവിളയിലെ ആക്രമണങ്ങളിൽ മൂന്നു പേർകൂടി അറസ്റ്റിൽ. കോട്ടൂർ ഉത്തരംകോട് മലവിള കെ.കെ. ഭവനിൽ കിരൺകുമാർ(38), തടത്തരികത്ത് വീട്ടിൽ ബൈജു (45), കൊങ്ങുകുഴി തടത്തരികത്ത് വീട്ടിൽ സതി (52) എന്നിവരെയാണ് നെയ്യാർ ഡാം പൊലീസ് അറസ്റ്റുചെയ്തത്. മലവിള പോങ്ങുംകുഴി റോഡരികത്തുവീട്ടിൽ സന്ദീപ്(25), കുറ്റിച്ചൽ വില്ലുചാരി കുന്നിൽ വീട്ടിൽ ജോസ്(46) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. ഇനി ഒരാളെ പിടികൂടാനുണ്ട്. വ്യാഴാഴ്ച രാത്രി 10.30ന് മലവിള പോങ്ങുംകുഴി സ്വദേശി പ്രസാദിന്റെയും കിരണിന്റെയും വീടുകളിലാണ് അക്രമം നടന്നത്. പ്രസാദിന്റെ ബന്ധു അനീഷാണ് അക്രമം നടത്തിയതെന്ന് ആരോപിച്ച് കിരണും സംഘവും പ്രസാദിന്റെ വീട്ടിൽ കയറി അക്രമം കാട്ടുകയായിരുന്നു. പ്രസാദിനും ഭാര്യ സബിത, മക്കളായ നിതിനും നിഷയ്ക്കും നേർക്കായിരുന്നു ആക്രമണം. ഇവർ ആര്യനാട് ആശുപത്രിയിലാണ്. നെയ്യാർ ഡാം ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ബിജോയ്, സബ് ഇൻസ്‌പെക്ടർ പ്രമോദ്, സി.പി.ഒ ജോസ്, ഷാഫി, ഷിബു, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.