
കല്ലമ്പലം: ബുദ്ധിമാന്ദ്യമുള്ള എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ. കുട്ടിയുടെ രണ്ടാനച്ഛൻ സുഗതക്കുറുപ്പ്, സുഗതന്റെ സുഹൃത്തുക്കളായ ഷിബുരാജൻ, ജയൻ പിള്ള (കുമാർ) എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ മാതാവും രണ്ടാനച്ഛനും ഇപ്പോൾ താമസിക്കുന്ന വീട്ടിൽ വച്ചാണ് പീഡനം നടന്നത്. കുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ അടുത്തിടെ വരെ ഒന്നാംപ്രതിയും കൂട്ടുകാരും ചേർന്ന് ദേഹോപദ്രവം ഏല്പിക്കുകയും ബലമായി മദ്യം നൽകി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. വർക്കല ഡി.വൈ.എസ്.പി നിയാസ്.പിയുടെ നേതൃത്വത്തിൽ പള്ളിക്കൽ പൊലീസാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.