
പാറശാല: പാറശാല ഗവൺമെന്റ് വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ' മധുര സ്മരണകൾ ' എന്ന കുടുംബ സംഗമം കൃഷി വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ജി. ജയശ്രീ ഉദ്ഘാടനം ചെയ്തു. 2001 കാലഘട്ടത്തിലെ അദ്ധ്യാപകരായ ഫാത്തിമ, പോൾ, നിർമ്മല, സിസിലി ജോർജ്ജ്, വിശ്വകുമാർ, സുനിത വി.എസ്, പ്രോഗ്രാം കൺവീനർ രജിൻ.ഡി.ടി എന്നിവർ ആശംസകൾ നേർന്നു. രാഹുൽ സ്വാഗതവും സുബിൻ പ്രകാശ് നന്ദിയും പറഞ്ഞു.