തിരുവനന്തപുരം: തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി/വർഗ ഉദ്യോഗാർത്ഥികൾക്കായി ഏപ്രിൽ 20ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും. ജില്ലയിലാണ് ഒഴിവുകൾ. ബ്രാഞ്ച് മാനേജർ, ഏജൻസി മാനേജർ, ജൂനിയർ സെയിൽസ് മാനേജർ തസ്തികകളിലെ നിയമനത്തിനായാണ് മേള. ബ്രാഞ്ച് മാനേജർക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദവും 25-40 വയസ് പ്രായപരിധിയുമാണ് യോഗ്യത. ഏജൻസി മാനേജർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും 25-40 വയസ് പ്രായപരിധിയും വേണം. ജൂനിയർ സെയിൽസ് മാനേജർക്ക് പ്ലസ് ടുവും 25-55 വയസ് പ്രായപരിധിയുമാണ് വേണ്ടത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 17നകം https://forms.gle/KKxRiz2TKWUdgwVW8 എന്ന ലിങ്കിൽ രജിസ്റ്റർ ചയ്യണം. ഇന്റർവ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റും ഹാജരാക്കണം. വിശദവിവരങ്ങൾക്ക് National Career Service Centre for SC/ST എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2332113,8304009409.