vellakkett

പാറശാല: ദേശീയ പാതയിൽ പാറശാല പവതിയാൻവിളയ്ക്ക് സമീപം റോഡിന് കുറുകെയുള്ള പൈപ്പ് അടഞ്ഞത് മഴവെള്ളം റോഡിന് കുറുകെ ഒഴുകുന്നതിനും മഴവെള്ള പാച്ചിലിനും കാരണമായി. തുടർന്ന് ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്നാണ് പൈപ്പിൽ മാലിന്യം കയറി അടഞ്ഞത്.

അഞ്ച് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ പെരുമഴയിൽ ഇത്തരത്തിൽ പൈപ്പിൽ ചവർ നിറഞ്ഞത് പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. തുടർന്ന് ചെറിയ പൈപ്പുകൾ മാറ്റി കൂറ്റൻ പൈപ്പുകൾ സ്ഥാപിച്ചുവെങ്കിലും കഴിഞ്ഞ ദിവസത്തെ വേനൽ മഴയിൽ വൻ തോതിൽ പ്ലാസ്റ്റിക്കും ചപ്പ് ചവറുകളും കയറി അടയുകയായിരുന്നു. ഗതാഗതം തടസപ്പെട്ടിട്ടും ബന്ധപ്പെട്ട പി.ഡബ്ള്യു.ഡി അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.