cpi

ആര്യനാട്: ജനങ്ങൾ നൽകിയ അംഗീകാരം രാജ്യത്തെ കൊള്ളയടിക്കാനുള്ള ലൈസൻസല്ലെന്നും ഇത് കേന്ദ്ര സർക്കാരും ബി.ജെ.പി നേതൃത്വവും തിരിച്ചറിയണമെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ. സി.പി.ഐ ആര്യനാട് ലോക്കൽ സമ്മേളനത്തോടനബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, എസ്. ശേഖരൻ, ഈഞ്ചപ്പുരി സന്തു, വെള്ളനാട് സതീശൻ, അരുവിക്കര വിജയൻ നായർ, ജി.രാജീവ്, പുറുത്തിപ്പാറ സജീവ്, ജി.രാമചന്ദ്രൻ, ഐത്തി അശോകൻ, ഇറവൂർ പ്രവീൺ, കെ.മഹേശ്വരൻ, ചൂഴ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ചർച്ചയ്ക്കിടെ സി.പി.എമ്മിനും നിലവിലത്തെ എം.എൽ.എയ്ക്കുമെതിരെ രൂക്ഷ വിമർശനം ഉയർന്നു. ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം ഉയർന്നതിനെ തുടർന്ന് ആര്യനാട് ലോക്കൽ കമ്മിറ്റിയെ വിഭജിച്ചു. ഭാരവാഹികൾ ആര്യനാട് നോർത്ത് കമ്മിറ്റി ഇറവൂർ പ്രവീൺ (സെക്രട്ടറി), കെ.മഹേശ്വരൻ (അസിസ്റ്റന്റ് സെക്രട്ടറി). ആര്യനാട് സൗത്ത് കമ്മിറ്റി കെ.വിജയകുമാർ (സെക്രട്ടറി), ഈഞ്ചപ്പുരി അനിൽകുമാർ (അസിസ്റ്റന്റ് സെക്രട്ടറി). ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ, കെ.വിജയകുമാർ, ഷെർലിരാജ് എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.