തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തങ്കരഥത്തിൽ ദേവിയുടെ പുറത്തെഴുന്നള്ളത്ത് ചൊവ്വാഴ്ച രാവിലെ 8.30നുള്ള ഉച്ചപൂജ,​ ദീപാരാധന കഴിഞ്ഞ് ക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെടും. നെയ്യാണ്ടി മേളം, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടുകൂടി ദേവിയുടെ പുറത്തെഴുന്നള്ളത്ത് നടക്കും.