വിതുര: കല്ലാർ ശ്രീമാരിയമ്മൻക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികഉത്സവം ഇന്ന് മുതൽ 13വരെ നടക്കുമെന്ന്‌ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് മുരളിയും സെക്രട്ടറി മനോജ്കുമാറും അറിയിച്ചു. ഇന്ന് രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും. 8ന് ദേവിഭാഗവത പാരായണം,10,30ന് മാടൻതമ്പുരാൻ പടുക്ക, ഹനുമാൻസ്വാമിക്ക് പൂജ,വൈകിട്ട് 6.30 ന് അലങ്കാരദീപാരാധന,രാത്രി 7 ന് ഭഗവതിസേവ,9ന് ചാറ്റുപാട്ട്. നാളെ രാവിലെ പതിവ്പൂജകളും, വിശേഷാൽപൂജകളും,8ന് ഭാഗവതപാരായണം,തുടർന്ന് പൂജകൾ.വൈകിട്ട് 5.30ന് ഐശ്വര്യപൂജ,തുടർന്ന് അലങ്കാരദീപാരാധന. രാത്രി ഏഴിന് ഭഗവതിസേവ, തുടർന്ന് പൂജകൾ.സമാപനദിനമായ 13ന് രാവിലെ പതിവ്പൂജകളും,വിശേഷാൽപൂജകളും, 8ന് വാർഷികകലശപൂജ,9ന് സമൂഹപൊങ്കാല,തുടർന്ന് കലശാഭിഷേകം,11ന് പൊങ്കാലനിവേദ്യം,ഉച്ചയ്‌ക്ക് 12ന് അന്നദാനം.വൈകിട്ട് 5.30ന് താലപ്പൊലി,ഘോഷയാത്ര, ഉരുൾ തുടർന്ന് പുഷ്പാഭിഷേകം,രാത്രി 7ന് ഭഗവതിസേവ,തുടർന്ന് അത്താഴപൂജ,ദീപാരാധന