road

കിളിമാനൂർ: ജില്ലാ പഞ്ചായത്തിൽ നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ച മേലെമലയാമഠം -ചെങ്കിക്കുന്ന് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ നിർവഹിച്ചു.കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉൾപ്പെടെ സ്ഥിതിചെയ്യുന്ന രണ്ട് പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് വർഷങ്ങളായി ശോചനീയാവസ്ഥയിലായിരുന്നു. കിളിമാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ആർ. മനോജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ കെ.ലാലു,പോങ്ങനാട് രാധാകൃഷ്ണൻ,വി.ഉഷാകുമാരി, എം.എൻ ബീന,കൊട്ടറ മോഹൻകുമാർ, എം.ജയകാന്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബൻഷാ ബഷീർ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അനൂപ് തോട്ടത്തിൽ,സുധീർ തോപ്പിൽ,ഫ്രണ്ട്സ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി പ്രേം ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.