drama

വെഞ്ഞാറമൂട്: കേരള സംഗീത നാടക അക്കാഡമി രംഗപ്രഭാതിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അമച്വർ നാടകോത്സവം വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവിയർ പുൽപ്പാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാ‌ഡമി നിർവാഹക സമിതിയംഗം വി.ടി. മുരളി സ്വാഗതവും രാജീവ്‌ വെഞ്ഞാറമൂട് നന്ദിയും പറഞ്ഞു. രാജശ്രീ വാരിയർ,ജി.കോമളം,കെ.എസ്. ഗീത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാടകോത്സവത്തിന്റെ ആദ്യദിനം തിരുവനന്തപുരം നിരീക്ഷ സ്ത്രീ നാടക വേദിയുടെ നാടകം അന്ധിക അവതരിപ്പിച്ചു. സുധി ദേവയാനി സംവിധാനം നിർവഹിച്ച നാടകം രചിച്ചത് രാജരാജേശ്വരിയാണ്.