
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മേയ് 20ന് മുന്നോടിയായി സംഘടിപ്പിക്കുന്ന ആഘോഷത്തിന്റെ ഭാഗമായി നടത്തേണ്ട പ്രദർശന വിപണന മേളകൾ ഏപ്രിൽ 3ന് കണ്ണൂരിൽ ആരംഭിച്ചത് സി.പി.എം പാർട്ടി കോൺഗ്രസിന്റെ പ്രചരണാർത്ഥമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ ആരോപിച്ചു. കണ്ണൂരിലെ പൊലീസ് ഗ്രൗണ്ടിൽ ആരംഭിച്ച 'എന്റെ കേരളം മെഗാ എക്സിബിഷൻ" സർക്കാർ ചെലവിൽ ദേശീയസമ്മേളനം കൊഴിപ്പിക്കാനായിരുന്നു.കുറഞ്ഞത് 100 കോടി രൂപയെങ്കിലും വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ധൂർത്തടിക്കുന്ന സാഹചര്യമാണ് സർക്കാർ സൃഷ്‌ടിച്ചതെന്നും അദ്ദേഹം ആരോപിച്ചു.