തിരുവനന്തപുരം: പറണ്ടോട് വലിയകലുങ്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 39ാം പ്രതിഷ്ഠാ വാർഷികവും 17ാം ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും മേയ് 4 മുതൽ 11 വരെ നടത്തുന്നു. സപ്താഹയജ്ഞ കമ്മിറ്റിയുടെ ഭാരവാഹികളായി കൃഷ്ണകുമാർ (ജനറൽ കൺവീനർ), സുരേന്ദ്രൻ നായർ, ഷിബു പേയ്ക്കാവ് ( ജോയിന്റ് കൺവീനർമാർ ), സി. ചന്ദ്രബാബു ( പബ്ലിസിറ്റി കൺവീനർ), മനോജ്‌ കുമാർ (അന്നദാന കൺവീനർ), സനൽകുമാർ ( ഘോഷയാത്ര കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.