വർക്കല: അയിരൂർ ചാവടിമുക്കിൽ വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് വർക്കല എക്സൈസ് സംഘം പിടികൂടി. ചാവടിമുക്ക് പൊയ്കവിള വീട്ടിൽ ജിബിന്റെ (24) വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ചാവടിമുക്ക്, അയിരൂർ , മുട്ടപ്പലം, വില്ലിക്കടവ്, പനയറ എന്നീ പ്രദേശങ്ങളിൽ കഞ്ചാവ് വില്പന വ്യാപകമാകുന്നതായുള്ള പരാതിയെതുടർന്ന് വർക്കല എക്സൈസ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

എക്സൈസ് സംഘത്തെ കണ്ട് വീട്ടിലുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പ്രിവന്റീവ് ഓഫിസർമാരായ സെബാസ്റ്റ്യൻ, ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺമോഹൻ, സജീർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ സ്മിത എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.