
നെയ്യാറ്റിൻകര: വിശുദ്ധവാരത്തിന് തുടക്കംക്കുറിച്ച് ക്രൈസ്തവർ ഇന്നലെ ഓശാന ഞായർ ആചരിച്ചു. നെയ്യാറ്റിൻകര അമലോത്ഭവ മാതാ ഭദ്രാസന ദൈവാലയത്തിലെ ഓശാന ഞായർ തിരുകർമ്മങ്ങൾ ബിഷപ്പ് വിൻസെന്റ് സാമുവൽ നേതൃത്വം നൽകി. ജി.ക്രിസ്തുദാസ്, ഇടവക വികാരി അൽഫോൺസ് ലിഗോറി എന്നിവർ സഹകാർമ്മികരായിരുന്നു. മേലാരിയോട് വിശുദ്ധ മദർ തെരേസാ തീർത്ഥാടന ദേവാലയത്തിൽ നടന്ന ഓശാന പ്രദക്ഷിണത്തിന് ഫാ.തോമസ് നേതൃത്വം നൽകി.