p

തിരുവനന്തപുരം: തൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവായിരുന്നു ജോസഫൈനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. അവരുടെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണ്.

വിദ്യാർത്ഥി യുവജന മഹിളാ പ്രസ്ഥാനങ്ങളിൽ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിദ്ധ്യമുണ്ട്.

ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവർ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തത്. ജോസഫൈന്റെ വേർപാട് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങൾക്കും കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പ്ര​തി​പ​ക്ഷ​നേ​താ​വ് ​അ​നു​ശോ​ചി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​സി.​ ​ജോ​സ​ഫൈ​ന്റെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​അ​നു​ശോ​ചി​ച്ചു.​ ​അ​വ​സാ​ന​ ​ശ്വാ​സം​ ​വ​രെ​യും​ ​താ​ൻ​ ​വി​ശ്വ​സി​ച്ച​ ​രാ​ഷ്ട്രീ​യ​ ​പ്ര​സ്ഥാ​ന​ത്തി​ന് ​വേ​ണ്ടി​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​അ​വ​ർ​ക്ക് ​ക​ഴി​ഞ്ഞു.​ ​കെ.​എ​സ്.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യി​ലേ​ക്കു​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​ആ​ദ്യ​ ​വ​നി​ത​ക​ളി​ൽ​ ​ഒ​രാ​ളാ​യി​രു​ന്നു.​ ​സ്വ​ന്തം​ ​നി​ല​പാ​ടു​ക​ളി​ൽ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​ക​യും​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​വെ​ട്ടി​ത്തു​റ​ന്ന് ​പ​റ​യു​ക​യും​ ​ചെ​യ്തി​രു​ന്നു.

കെ.​സു​ധാ​ക​ര​ൻ​ ​അ​നു​ശോ​ചി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സി.​പി.​എം​ ​നേ​താ​വും​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​മു​ൻ​ ​അ​ദ്ധ്യ​ക്ഷ​യു​മാ​യ​ ​എം.​സി.​ജോ​സ​ഫൈ​ന്റെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി​ ​അ​നു​ശോ​ചി​ച്ചു.​ ​ക​മ്മ്യൂ​ണി​സ്റ്റ് ​ആ​ശ​യ​ങ്ങ​ളി​ൽ​ ​അ​ടി​യു​റ​ച്ച് ​പ്ര​വ​ർ​ത്തി​ച്ച​ ​ജോ​സ​ഫൈ​ൻ​ ​മി​ക​ച്ച​ ​പ്ര​സം​ഗ​ക​യാ​യി​രു​ന്നു.​ ​ക​ർ​ക്ക​ശ​മാ​യ​ ​സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ ​പ​ല​പ്പോ​ഴും​ ​ജോ​സ​ഫൈ​നെ​ ​വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് ​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​ന​ല്ലൊ​രു​ ​സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു.​ജോ​സ​ഫൈ​ന്റെ​ ​ആ​ക​സ്മി​ക​ ​വേ​ർ​പാ​ടി​ൽ​ ​വേ​ദ​നി​ക്കു​ന്ന​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​ദുഃ​ഖ​ത്തി​ൽ​ ​പ​ങ്കു​ചേ​രു​ന്ന​താ​യും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

​ ​അ​വ​ശ​ത​ക​ൾ​ ​വ​ക​വ​യ്ക്കാ​തെ​ ​എ​ത്തി
അ​ന്ത്യം​ ​പാ​ർ​ട്ടി​യു​ടെ
പ​ര​മോ​ന്ന​ത​ ​വേ​ദി​യിൽ

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

ക​ണ്ണൂ​ർ​ ​:​ ​ശാ​രീ​രി​ക​ ​അ​വ​ശ​ത​ക​ൾ​ ​വ​ക​വ​യ്ക്കാ​തെ​യാ​ണ് ​എം.​സി.​ജോ​സ​ഫൈ​ൻ​ ​ക​ണ്ണൂ​രി​ൽ​ 23ാം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​നെ​ത്തി​യ​ത്.​ ​അ​ധി​കാ​ര​ ​പ​ദ​വി​ക​ൾ​ ​ഒ​ന്നു​മി​ല്ലെ​ങ്കി​ലും​ ​ഏ​തു​ ​പ്ര​തി​കൂ​ലാ​വ​സ്ഥ​യി​ലും​ ​സം​ഘ​ട​നാ​പ​ര​മാ​യ​ ​ചു​മ​ത​ല​ക​ൾ​ ​നി​ർ​വ​ഹി​ക്കു​ന്നൊ​രു​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​യു​ടെ​ ​നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​യി​രു​ന്നു​ ​അ​തി​ന് ​പി​ന്നി​ൽ.
പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ആ​ദ്യ​ ​ദി​ന​ത്തി​ൽ​ ​ത​ന്നെ​ ​അ​വ​രി​ൽ​ ​ശാ​രീ​രി​ക​ ​അ​വ​ശ​ത​ ​പ്ര​ക​ട​മാ​യി​രു​ന്നു.​ ​പ​ല​പ്പോ​ഴും​ ​വ​നി​താ​ ​സ​ഖാ​ക്ക​ളു​ടെ​ ​കൈ​പി​ടി​ച്ചാ​ണ് ​സ​മ്മേ​ള​ന​വേ​ദി​യി​ൽ​ ​എ​ത്തി​യി​രു​ന്ന​തും​ ​പു​റ​ത്തേ​ക്ക് ​പോ​യി​രു​ന്ന​തും.​ ​ശ​നി​യാ​ഴ്ച​ ​ഉ​ച്ച​യോ​ടെ​ ​ത​നി​ക്ക് ​സു​ഖ​മി​ല്ലാ​ത്ത​തു​ ​പോ​ലെ​ ​തോ​ന്നു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞ് ​കൈ​യി​ൽ​ ​പി​ടി​ച്ച​താ​യി​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗ​വും​ ​മു​ൻ​മ​ന്ത്രി​യു​മാ​യ​ ​കെ.​കെ.​ശൈ​ല​ജ​ ​ഓ​ർ​ക്കു​ന്നു.

ജോ​സ​ഫൈ​നെ​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കു​മെ​ന്ന് ​നേ​ര​ത്തെ​ ​ത​ന്നെ​ ​ഉ​റ​പ്പാ​യി​രു​ന്നു.​ ​അ​നാ​രോ​ഗ്യ​മാ​ണ് ​ഇ​തി​ന് ​കാ​ര​ണ​മാ​യി​ ​പാ​ർ​ട്ടി​ ​വൃ​ത്ത​ങ്ങ​ൾ​ ​സൂ​ചി​പ്പി​ച്ചി​രു​ന്ന​ത്.
കേ​ന്ദ്ര​ ​ക​മ്മി​റ്റി​യു​ടെ​ ​പ​ട്ടി​ക​ ​ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​സ​മ​യ​ത്തു​ ​ത​ന്നെ​യാ​ണ് ​അ​വ​രു​ടെ​ ​അ​ന്ത്യം​ ​സം​ഭ​വി​ച്ച​ത്.​ ​അ​ങ്ങ​നെ​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​യി​ൽ​ ​നി​ന്നും​ ​ജീ​വി​ത​ത്തി​ൽ​ ​നി​ന്നും​ ​അ​വ​ർ​ ​ഒ​രു​മി​ച്ച് ​പ​ടി​യി​റ​ങ്ങി.