kk

വർക്കല: നഗരസഭാ പരിധിയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള മേശകളും കസേരകളും വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ കെ.എം. ലാജി ആസിയ എന്ന വിദ്യാർത്ഥിനിക്ക് മേശയും കസേരകളും നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീവിജാൻ, കൗൺസിലർമാരായ എ. സലിം, റുബീന, നിർവഹണ ഉദ്യോഗസ്ഥരായ സോജി, കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു. 1,60,000 രൂപയുടെ പദ്ധതിയിൽ 20 പേർക്ക് ആനുകൂല്യം നൽകിയതായി ചെയർമാൻ അറിയിച്ചു.