
കല്ലമ്പലം: കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക ബി.ആർ ബിന്ദുവിന് മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്കാരം. സംസ്ഥാന അംഗീകൃത സ്കൂൾ മാനേജ്മെന്റ് അസോസിയേഷന്റെ 2021 -22 ലെ അവാർഡാണ് ബിന്ദുവിന് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ് പുരസ്കാരം കൈമാറി. ഡോ.പി.ജെ. നഹാസ്, സ്കൂൾ കൺവീനർ യു.അബ്ദുൽഖലാം, ഗിരിജാരാമചന്ദ്രൻ, സുനിത ആർ.നായർ, റജീന ബീഗം, എസ്.ഷജീം, അംഗീകൃത സ്കൂൾ സംസ്ഥാന ഭാരവാഹികളായ ആനന്ദ് കണ്ണൻ, ഫാദർ പീറ്റർ ജോർജ് എന്നിവർ പങ്കെടുത്തു.