ആറ്റിങ്ങൽ: സംസ്ഥാനത്തെ പ്രീപ്രൈമറി അദ്ധ്യാപികമാർക്ക് കഴിഞ്ഞ നാലുമാസമായി ഓണറേറിയം വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. എൻ. രാജ്മോഹൻ, അനിൽ വെഞ്ഞാറമൂട്, പ്രദീപ് നാരായൺ, ജി.ആർ. ജിനിൽ ജോസ്, ബിജു തോമസ്, ജെ.സജീന, ആർ.ശ്രീകുമാർ, സി.ആർ.ആത്മകുമാർ, എൻ. സാബു, ഷമീം കിളിമാനൂർ എന്നിവർ സംസാരിച്ചു.