വർക്കല: അയന്തി അയണിവിളാകം വലിയമേലതിൽ ദേവിക്ഷേത്രത്തിലെ അനിഴം തിരുനാൾ മഹോത്സവം 12ന് ആരംഭിക്കും. എല്ലാദിവസവും രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം, അഭിഷേകം, നാഗരൂട്ട്, കലശപൂജ, തോറ്റംപാട്ട്, വൈകിട്ട് വിളക്ക് എന്നിവയ്ക്ക് പുറമെ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകളും ഉണ്ടായിരിക്കും. 13ന് വൈകിട്ട് 5ന് ശ്രീചക്രപൂജ, 18ന് 11.30ന് അന്നദാനം, 19ന് രാവിലെ 8.30ന് സമൂഹപൊങ്കാല, 8.40ന് ഭക്തിഗാനമേള, വൈകിട്ട് 5.30ന് ആറാട്ട് പുറപ്പാട്. രാത്രി 7.30ന് ആരാട്ട് തിരിച്ചെത്തുമ്പോൾ ചമയവിളക്കോടുകൂടി ക്ഷേത്ര പ്രദക്ഷിണം. തുടർന്ന് വർണക്കാഴ്ച, വലിയകാണിക്ക, 10.30ന് മേജർസെറ്റ് കഥകളി.