
ബാലരാമപുരം: ബാലരാമപുരം ജംഗ്ഷന് സമീപം ബൈക്കിലെത്തിയവർ കാർ തടഞ്ഞുനിറുത്തി ഗ്ലാസ് അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവം. തമിഴ്നാട് സ്വാമിയാർ മഠം മണലിക്കര ആന്റണി നിവാസിൽ ഫിലിക്‌സിന്റെ കാറാണ് രണ്ടുപേർ തകർത്തത്.
ഹെൽമെറ്റ് ഉപയോഗിച്ച് കാറിന്റെ മുൻവശത്തെയും സൈഡിലെയും ഗ്ലാസുകൾ അടിച്ചുതകർക്കുകയായിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്. പൊലീസിൽ പരാതി നൽകുമെന്ന് ഫിലിക്‌സ് പറഞ്ഞു.