മലയിൻകീഴ്: വിളപ്പിൽ ചൊവ്വള്ളൂർ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ ഉത്സവ ദിനങ്ങളിലെ അന്നദാനം ശരണാലയങ്ങളിലെ അന്തേവാസികൾക്കും നൽകുന്നു. എല്ലാ വർഷവും നടക്കുന്ന പ്രധാന ചടങ്ങാണിത്. നെടിയവിള സത്യാന്വേഷണ വയോജന കേന്ദ്രത്തിലെ അമ്മമാർ, വിളപ്പിൽശാല ചൊവ്വള്ളൂരിലെ ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ എന്നിവർക്കൊക്കെ ഉച്ചഭക്ഷണം നൽകിയാണ് ക്ഷേത്രസമിതി ഉത്സവം കൊണ്ടാടുന്നത്.