പാലോട്: ഇന്ധനവില വർദ്ധനവിനെതിരെ വേറിട്ട പ്രതിഷേധ സമരവുമായി ഡി.വൈ.എഫ്.ഐ കുറുപുഴ മേഖലാകമ്മിറ്റി. പത്ത് രൂപക്ക് ഒന്നര ലിറ്റർ പെട്രോൾ നൽകിയായിരുന്നു പ്രതിഷേധം. കുറുപുഴ ജംഗ്ഷനിൽ നടന്ന പരിപാടി വിതുര ബ്ലോക്ക് കമ്മിറ്റി അംഗം ഷിജു ഉദ്ഘാടനം ചെയ്തു. സി.പി.എം കുറുപുഴ ബ്രാഞ്ച് അംഗം രാമചന്ദ്രൻ പെട്രോൾ വിതരണം ചെയ്‌തു. സജിത്ത്, അരുൺ, ആനന്ദ്, ഫാരിസ്, വിപിൻ, അഭിനന്ദ്, അതുൽ, ഷിജിൻ തുടങ്ങിയവർ നേതൃത്വം നൽകി.