മലയിൻകീഴ്: ഹിന്ദു ഐക്യവേദി മലയിൻകീഴ് പഞ്ചായത്ത് സമ്മേളനം എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ് ഉദ്ഘാടനം ചെയ്‌തു. ഹിന്ദു ഐക്യവേദി പഞ്ചായത്ത് സമിതി പ്രസിഡന്റ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് കൊണ്ണിയൂർ എൽ. ഹരികുമാർ, ജില്ലാ സെക്രട്ടറിമാരായ പി.എസ്. പ്രേംകുമാർ, പൂഴനാട് വേണുഗോപാൽ, സുജിത്, ബി.എസ്. ഹരികുമാർ, ജഗദീശ് കുമാർ എന്നിവർ സംസാരിച്ചു. മാദ്ധ്യമ പ്രവർത്തകൻ ശിവാകൈലാസിനെ സമ്മേളനത്തിൽ ആദരിച്ചു.