photo

പാലോട്: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന് മലയോര മേഖലയിൽ വൻ നാശനഷ്ടം. പച്ച മണ്ണാറുകുന്ന് ഗിരീശന്റെ വീടിന് മുകളിൽ ആഞ്ഞിൽ മരം വീണ് വീട് തകർന്നു. പച്ച ഓട്ടുപാലം ഭാഗങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണ് നാശനഷ്ടം സംഭവിച്ചു. വൈദ്യുതി ബന്ധം താറുമാറായി. അഞ്ചോളം പോസ്റ്റുകൾ തകർന്നു. പനങ്ങോട് ,പ്ലാവറ, ആനക്കുഴി, പുലിയൂർ ,പാലുവള്ളി, ആനകുളം എന്നിവിടങ്ങളിൽ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. പച്ച ക്ഷേത്രം, ഓട്ടുപാലം റോഡ്, മരം വീണ് ഗതാഗതം സ്തംഭിച്ചു. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ വെള്ളം കയറി കൃഷി നശിച്ച നിലയിലാണ്. പ്ലാവറ പമ്പ് ജംഗ്ഷൻ, പ്ലാവറ, ഇളവട്ടം എന്നിവിടങ്ങളിൽ റോഡിലെ വെള്ളക്കെട്ട് മൂലം കാൽനടയാത്ര പോലും ദുഷ്കരമായി.