പാലോട്.ഐ.എൻ.ടി.യു.സി നന്ദിയോട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന തൊഴിലാളി ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഐ.എൻ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ യൂണിയനുകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന ശില്പശാല ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് റിജിത് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി തമ്പി കണ്ണാടൻ സംഘടനാ പ്രവർത്തനത്തെക്കുറിച്ചുള്ള സെഷൻ കൈകാര്യം ചെയ്തു. റീജിയണൽ പ്രസിഡന്റ് അഡ്വ.കല്ലറ ബാലചന്ദ്രൻ, അരുൺ രാജൻ, പദ്മാലയം മിനിലാൽ, കെ. ശ്രീകുമാർ, വി. രാജ്കുമാർ, കാനാവിൽ ഷിബു, ബീന രാജു, ദീപ മുരളി, പുലിയൂർ സനൽകുമാർ, പ്രമോദ് സാമുവൽ, ആലുംകുഴി ചന്ദ്രമോഹനൻ, ബി. സുശീലൻ, വിനു എസ്‌. ലാൽ, രാജീവൻ പവ്വത്തൂർ, ഫസലുദ്ധീൻ, ഷീനാ പ്രസാദ്, രതികുമാരി തുടങ്ങിയവർ സംസാരിച്ചു.