
തിരുവനന്തപുരം: എൻ.ഡി.എ സംസ്ഥാന നേതൃയോഗം ഇന്ന് രാവിലെ 11ന് തിരുവനന്തപുരം ഹോട്ടൽ ഹൊറൈസണിൽ ചേരും. നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ഭാവി സമരപരിപാടികൾ യോഗത്തിൽ തീരുമാനിക്കുമെന്നും എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.