തിരുവനന്തപുരം: ഇന്റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതി (ഐ എഫ് പി എച്ച്) കൊവിഡാനന്തര സമൂഹത്തിൽ ഹോമിയോപ്പതിയുടെ പ്രസക്തി എന്ന വിഷയത്തിൽ അന്തർദ്ദേശീയ മാദ്ധ്യമ വെബിനാർ സംഘടിപ്പിച്ചു. ലോക ഹോമിയോപ്പതി ദിനാഘോഷത്തിന്റെയും ഡോ. സാമുവേൽ ഹാനി മാരന്റെ ജന്മദിനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച വെബിനാർ ഐ.എ.പി.എച്ച് സംസ്ഥാന പ്രസിഡന്റ് ഡോ.എ. ഇസ്മയിൽ സേട്ട് ഉദ്ഘാടനം ചെയ്തു. ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടർ ഡി. പ്രദീപ്കുമാർ, മാദ്ധ്യമപ്രവർത്തകരായ പാകിസ്ഥാനിലെ ഫൈസൽ ഡുറാനി, ശ്രീലങ്കയിലെ കൃശാന്തിനി, ലത്തീഫ്, തിരുവനന്തപുരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ ശ്രീജ, വി.എസ്. അനിൽകുമാർ, കിളിരൂർ രാധാകൃഷ്ണൻ, മാധവൻ പുറച്ചേരി എന്നിവർ വെബിനാറിൽ പങ്കെടുത്തു. ഐ.എ.പി.എച്ച് ഭാരവാഹികളായ ഡോ. ഷാജി കുടിയാട്ട്, ഡോ. യഹ്യ.പി.എ, ഡോ. രഞ്ജീവ് പി.കെ,​ ഫിറോസ് ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.