p

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതൽ 18 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്‌സിന്റെ കരുതൽ ഡോസ് വിതരണം ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിലൂടെ മാത്രമാണ് നൽകുന്നത്. 67 കേന്ദ്രങ്ങളിലാണ് ഇന്നലെ വാക്‌സിനേഷൻ നടന്നത്. 100ൽ താഴെ പേർ മാത്രമാണ് വാക്‌സിനെടുത്തത്. വിദേശത്തേക്ക് ഉൾപ്പെടെ പോകാനുള്ളവരാണ് തിരക്കിട്ട് കരുതൽ ഡോസ് എടുക്കുന്നത്.

കൊവാക്‌സിനും കൊവീഷീൽഡിനും ഓരേ വില ഈടാക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. പുതുക്കിയ നിരക്ക് അനുസരിച്ച് നികുതി ഉൾപ്പെടെ 386 രൂപയാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കിയത്. ഇന്നലെയാണ് വാക്‌സിന് കേന്ദ്രസർക്കാർ വില കുറച്ചത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ നേരത്തെ വാങ്ങിയ സ്റ്റോക്കാണുള്ളത്. അതിനാൽ കുറഞ്ഞവിലയ്ക്ക് നൽകുന്നത് നഷ്ടമുണ്ടാക്കുമെന്നാണ് സ്വകാര്യ ആശുപത്രികൾ പറയുന്നത്.

കാ​സ​ർ​കോ​ട്ട് ​വീ​ണ്ടും​ ​രോ​ഗി​ക​ൾ​ ​പൂ​ജ്യം

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​കു​റ​ഞ്ഞ​തി​ന് ​പി​ന്നാ​ലെ​ ​കാ​സ​ർ​കോ​ട്ട് ​പ്ര​തി​ദി​ന​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​വീ​ണ്ടും​ ​പൂ​ജ്യ​ത്തി​ലെ​ത്തി.​ ​ര​ണ്ടാ​ഴ്ച​യ്ക്കി​ടെ​ ​മൂ​ന്നാം​വ​ട്ട​മാ​ണ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​പൂ​ജ്യ​ത്തി​ലെ​ത്തു​ന്ന​ത്.
അ​തേ​സ​മ​യം​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 223​ ​പേ​ർ​ ​കൂ​ടി​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 10,673​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​ടെ​സ്റ്റ്പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 2.08​%.​ ​അ​പ്പീ​ൽ​ ​ന​ൽ​കി​യ​ ​അ​ഞ്ച് ​മ​ര​ണ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ 299​ ​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.​ ​ചി​കി​ത്സ​യി​ലു​ള്ള​ത് 2211​ ​പേ​ർ.