ksrtc

തിരുവനന്തപുരം: വിഷു, ഈസ്റ്റർ പ്രമാണിച്ച് 11 മുതൽ 18 വരെ കെ.എസ്.ആർ.ടി.സിയും സ്വിഫ്ടും സ്‌പെഷ്യൽ സർവ്വീസുകൾ നടത്തും. സാധാരണ സർവീസുകൾക്കു പുറമെ 34 സൂപ്പർ ക്ലാസ് ബസുകളുണ്ടാകും. പ്രധാന റൂട്ടുകളിൽ അധിക സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിംഗിന് www.online.keralartc.com, ആപ്പ്: enteksrtc

 എ.സി സ്ലീപ്പർ

കണിയാപുരം- തിരുവനന്തപുരം- ബംഗളൂരു ( നാഗർകോവിൽ തിരുനെൽവേലി വഴി ), തിരുവനന്തപുരം- ബംഗളൂരു ( ആലപ്പുഴ വൈറ്റില തൃശ്ശൂർ കോയമ്പത്തൂർ സേലം വഴി ). ബംഗളൂരു -തിരുവനന്തപുരം (സേലം, കോയമ്പത്തൂർ, തൃശ്ശൂർ, ആലപ്പുഴ വഴി ), എറണാകുളം - ബംഗളൂരു ( സേലം,കോയമ്പത്തൂർ, തൃശ്ശൂർ വഴി )

 എ.സി സെമി സ്ലീപ്പർ
പത്തനംതിട്ട- ബംഗളൂരു (കോട്ടയം, തൃശ്ശൂർ, കോയമ്പത്തൂർ വഴി), കോഴിക്കോട്- ബംഗളൂരു, കോഴിക്കോട് മൈസൂർ

 നോൺ എ.സി ഡീലക്സ്

തിരുവനന്തപുരം-കണ്ണൂർ, മാനന്തവാടി- തിരുവനന്തപുരം, സുൽത്താൻ ബത്തേരി - തിരുവനന്തപുരം, തിരുവനന്തപുരം- വൈറ്റില- ആലപ്പുഴ വഴി സുൽത്താൻബത്തേരി, തിരുവനന്തപുരം- കോട്ടയം- തൃശ്ശൂർ- കോഴിക്കോട്, തിരുവനന്തപുരം- എറണാകുളം -കോഴിക്കോട്