jarma

തിരുവനന്തപുരം: പാളയം മെറ്റീർ മെമ്മോറിയൽ സി.എസ്.ഐ സഭാംഗം ഇമ്മാനുവൽ ഹെൻട്രി പുതിയനിയമത്തിന്റെ അക്ഷരങ്ങളുടെ അതേ രൂപത്തിലും വലിപ്പത്തിലും ജർമ്മൻ ഭാഷയിൽ രചിച്ച ബൈബിൾ കൈയെഴുത്ത് പ്രതി ഒാശാന ശുശ്രൂഷയോടനുബന്ധിച്ച് ദേവാലയത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്‌തു.

എം.എം. ചർച്ച് വികാരി ഡി. ജേക്കബ്, സഹവികാരി എൻ. അജി എന്നിവരിൽ നിന്ന് ബൈബിൾ സൊസൈറ്റി ഒഫ് ഇന്ത്യ സെൻട്രൽ കൗൺസിൽ അംഗവും റീജിയണൽ കോ ഓർഡിനേറ്ററുമായ ഷെവലിയർ ഡോ.കോശി എം. ജോർജ് കൈയെഴുത്തുപ്രതി ഏറ്റുവാങ്ങി. ബൈബിൾ സൊസൈറ്റി ഒഫ് ഇന്ത്യയുടെ മ്യൂസിയത്തിൽ കൈയെഴുത്തുപ്രതി സൂക്ഷിക്കുമെന്ന് ഡോ. കോശി ജോർജ് പറഞ്ഞു.