ksrtc

തിരുവനന്തപുരം:വിഷുവും ഈസ്റ്ററുമെത്തിയിട്ടും ശമ്പളമില്ലാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർ. ഇനിയും ശമ്പളം മുടങ്ങിയാൽ സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി സി.ഐ.ടി.യു. ഉൾപ്പെടെയുള്ള യൂണിയനുകൾ രംഗത്തെത്തി. സ്വിഫ്ടിന്റെ സർവീസ് ഉദ്ഘാടന ദിനമായ ഇന്ന് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകളും അറിയിച്ചു. ഉദ്ഘാടന ചടങ്ങും ബഹിഷ്കരിക്കും.

എല്ലാ മാസവും അഞ്ചിന് മുൻപ് കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രഖ്യാപനം. പക്ഷേ പത്താം തിയതിയായിട്ടും ശമ്പളം ലഭിച്ചില്ല. ഉത്സവകാലം പ്രമാണിച്ചെങ്കിലും ഉടൻ ശമ്പളം നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.