തിരുവനന്തപുരം: സപ്ളൈകോ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സപ്ളൈകോ എംപ്ളോയീസ് അസോസിയേഷൻ (എ.ഐ.ടി.യു.സി) ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സപ്ളൈകോ വില്പനശാലകളിൽ ഗുണനിലവാരം ഉറപ്പുവരുത്തിയും റേഷൻകടകൾ വഴി ജയഅരി വിതരണം ചെയ്‌തും പൊതുവിതരണം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി ജില്ലാപ്രസിഡന്റ് സോളമൻ വെട്ടുകാട്, സെക്രട്ടറി മീനാങ്കൽ കുമാർ, വിനോദ്. വി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുരേഷ്, മുഖത്തല സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ബിജുകുമാർ ടി.പി. ജില്ലാ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി മാങ്കോട് രാധാകൃഷ്ണൻ (പ്രസിഡന്റ്), രമേഷ് (സെക്രട്ടറി), സതീന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.