തിരുവനന്തപുരം: കിഴക്കേകോട്ട അഭേദാശ്രമം ശ്രീബാലകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം 17ന് ആറാട്ടോടു കൂടി സമാപിക്കും. നാളെ ഉത്സവബലിയും 16ന് പള്ളിവേട്ട എന്നിവയുണ്ടാകും. ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന അഭേദാനന്ദ സംഗീതോത്സവം ഇന്ന് വൈകിട്ട് 7ന് കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ ഉൽഘാടനം ചെയ്യും.
വർക്കല സി.എസ്. ജയറാമിന്റെ സംഗീത കച്ചേരി. നാളെ നെയ്യാറ്റിൻകര ജി.എസ്. അരുൺ, 13ന് ഭാവനാ രാധാകൃഷ്ണൻ, 14ന് ചിറയിൻകീഴ് സുധീഷ്, 15ന് നെയ്‌വേലി സന്താനഗോപാലൻ, 16ന് പി.വി. അജയൻ നമ്പൂതിരി, 17ന് രാമനാഥ് ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ സംഗീതക്കച്ചേരികൾ ഉണ്ടാകും. എല്ലാ ദിവസങ്ങളിലും വൈകിട്ട് 5ന് വിവിധ ഭജന സംഘങ്ങളുടെ ഭജനയും ഉണ്ടായിരിക്കും. 15ന് വിഷുക്കണി ദർശനം രാവിലെ 4 മുതൽ നടക്കും.