തിരുവനന്തപുരം: മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ അവാർഡായ ദീനദയാൽ ഉപാദ്ധ്യായ പഞ്ചായത്ത് സശക്തികരൻ പുരസ്‌കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് ലഭിച്ചു. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്കിനും കോട്ടയം ജില്ലയിലെ ലാലം ബ്ലോക്കിനുമാണ് ലഭിച്ചത്. തൃശൂർ ജില്ലയിലെ അളഗപ്പ നഗർ, കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലട, കണ്ണൂർ ജില്ലയിലെ പാപ്പിനിശേരി എന്നിവയാണ് മികച്ച ഗ്രാമ പഞ്ചായത്തുകൾ.