
വെഞ്ഞാറമൂട്:നെല്ലനാട് യു.പി.എസിലെ വാർഷികം 'മികവ്' ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.ജെ ബൈജു അദ്ധ്യക്ഷത വഹിച്ചു.കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ദിവ്യ,പോളിമർ കെമിസ്ട്രിയിൽ രണ്ടാം റാങ്ക്
നേടിയ അരുണിമ, ഗായിക അവനി എന്നിവരെ അനുമോദിച്ചു. ബീനാ രാജേന്ദ്രൻ, പി.വി. രാജേഷ്, ജില്ലാ പഞ്ചായത്തംഗം ഷീലാ കുമാരി, എ.ഇ.ഒ വിജയകുമാർ നമ്പൂതിരി എന്നിവർ പങ്കെടുത്തു.