കിളിമാനൂർ: മേയ് 16, 17, 18 തീയതികളിൽ നടക്കുന്ന പി.കെ.എസ് സംസ്ഥാന സമ്മേളനത്തിനായുള്ള ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗം ജയദേവൻ മാസ്റ്റർ ഹാളിൽ പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.സത്യൻ ഉദ്ഘാഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് ഡി.തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി ജി.രതീഷ് സ്വാഗതം പറഞ്ഞു.സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എ,ഗണേശൻ,ഇ.ഷാജഹാൻ, വത്സലകുമാർ,ആർ.കെ.ബൈജു,ജിനേഷ്കുമാർ,മടവൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ.പി.കെ.എസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സുനിത,മഞ്ജുനാഥ് എന്നിവർ സംസാരിച്ചു.സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്.ജയചന്ദ്രൻ ചെയർമാനും ജി.രതീഷ് ജനറൽ കൺവീനറുമായി 251 അംഗ ജനറൽ കമ്മിറ്റിക്ക് രൂപം നൽകി.